< Back
Entertainment
എല്ലാവരും തനിനിറം കാണിക്കുന്നു: പാര്‍വതിEntertainment
എല്ലാവരും തനിനിറം കാണിക്കുന്നു: പാര്‍വതി
|27 May 2018 4:14 PM IST
ജീവിച്ചിരിക്കാന്‍ പറ്റിയ ഏറ്റവും മഹത്തായ സമയമാണ് ഇത്. പോപ്കോണ്‍ കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണെന്നും പാര്‍വതി
തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി പാര്‍വതി രംഗത്ത്. എല്ലാവരും തനിനിറം കാണിക്കുന്നു എന്നാണ് പാര്‍വതിയുടെ ട്വീറ്റ്. ജീവിച്ചിരിക്കാന്‍ പറ്റിയ ഏറ്റവും മഹത്തായ സമയമാണ് ഇത്. പോപ്കോണ്‍ കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.
മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതോടെയാണ് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. പാര്‍വതി നല്‍കിയ സൈബര്‍ കേസിന് പിന്നാലെ രണ്ട് പേര്‍ അറസ്റ്റിലായി. തുടര്‍ന്ന് പാര്‍വതി നായികയായി മൈ സ്റ്റോറിയുടെ മെയ്ക്കിങ് വീഡിയോയും പാട്ടും പുറത്തിറങ്ങിയപ്പോള്‍ ഡിസ്‍ലൈക്ക് ചെയ്താണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പ്രതിഷേധിച്ചത്.