< Back
Entertainment
ഇതാ ഒരു ചക്കപ്പാട്ട്; സയനോര ഈണമിട്ട ഗാനം കാണാംഇതാ ഒരു ചക്കപ്പാട്ട്; സയനോര ഈണമിട്ട ഗാനം കാണാം
Entertainment

ഇതാ ഒരു ചക്കപ്പാട്ട്; സയനോര ഈണമിട്ട ഗാനം കാണാം

Jaisy
|
27 May 2018 11:26 AM IST

അന്‍വര്‍ അലിയാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്

ഗായികയുടെ റോളില്‍ നിന്നും സംഗീതസംവിധായികയിലേക്ക് കൂടു മാറിയ സയനോര ഈണമിട്ട ആദ്യ ഗാനം പുറത്തിറങ്ങി. കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ഈ പാട്ട് ചക്കപാട്ട് എന്ന പേരിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. പേര് പോലെ അടിമുടി ചക്കമയമാണ് ഈ പാട്ട്. നാടന്‍ പാട്ടിന്റെ ശീലും ചേലുമാണ് ഈ ചക്കപ്പാട്ടിന്. അന്‍വര്‍ അലിയാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. സന്നിദാനന്ദന്‍, ആര്‍.ജെ നിമ്മി എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട് അന്‍പതുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായിട്ടാണ് ചിത്രത്തിലെത്തുന്നത്. സുരാജിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് ചിത്രത്തില്‍. ബിജു സോപാനം, സ്രിന്റ, മിഥുന്‍ രമേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജോസ്‍ലറ്റ് ജോസഫാണ് തിരക്കഥ. സംവിധാനം ജീന്‍ മാര്‍ക്കോസ്. ഫാസില്‍ നാസര്‍ ആണ് ക്യാമറ. ആലങ്ങാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Similar Posts