< Back
Entertainment
പത്മാവതിക്ക് നിരോധമേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍Entertainment
പത്മാവതിക്ക് നിരോധമേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍
|29 May 2018 2:43 AM IST
സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൌഹാന്‍ അറിയിച്ചു
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്ക് നിരോധമേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൌഹാന്‍ അറിയിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജ്പുത് സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിനിടെ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സെന്‍സര്‍ ബോര്‍ഡ് തളളി.