< Back
Entertainment
ആമിറിന്റെ ദംഗല്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനംആമിറിന്റെ ദംഗല്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം
Entertainment

ആമിറിന്റെ ദംഗല്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം

Sithara
|
30 May 2018 1:09 AM IST

ആമിര്‍ ഖാന്റെ പുതിയ ചിത്രം ദംഗലിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബഹിഷ്കരണ ആഹ്വാനം

ആമിര്‍ ഖാന്റെ പുതിയ ചിത്രം ദംഗലിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബഹിഷ്കരണ ആഹ്വാനം. ദംഗല്‍ ട്രെയിലര്‍ ഹിറ്റാവുന്നതിനിടെയാണ് ലെറ്റസ് ബോയ്കോട്ട് ദംഗല്‍ ഹാഷ് ടാഗ് ട്വിറ്ററില്‍ തുടങ്ങിയത്. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുത സംബന്ധിച്ച് ആമിര്‍ മുന്‍പ് നടത്തിയ പ്രസ്താവനയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ബഹിഷ്കരണ ആഹ്വാനം.

ആവിഷ്കാര സ്വാന്ത്ര്യത്തിന് നിരന്തരം ഭീഷണി ഉയര്‍ന്ന ഘട്ടത്തില്‍ തന്റെ ഭാര്യ ഇന്ത്യ വിട്ടാലോ എന്ന് ചോദിച്ചുവെന്ന ആമിറിന്റെ പരാമര്‍ശത്തിനെതിരെ നേരത്തെ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ബഹിഷ്കരണം. എല്ലാ ഹിന്ദുക്കളും ഈ സിനിമ കാണില്ലെന്ന് തീരുമാനിക്കണം, ഉറി ആക്രമണത്തെ അപലപിക്കാതിരുന്ന താരത്തിന്റെ സിനിമ കാണരുത് തുടങ്ങിയ ആഹ്വാനങ്ങളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

പാക് താരം അഭിനയിച്ചുവെന്ന കാരണത്താല്‍ കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹേ മുഷ്കില്‍ പ്രദര്‍ശന വിലക്ക് നേരിടുന്നതിന് പിന്നാലെയാണ് മറ്റൊരു ബഹിഷ്കരണ ആഹ്വാനം. ഷാരൂഖ് ഖാന്റെ പുതിയ ചിത്രവും ബഹിഷ്കരണ ഭീഷണി നേരിടുന്നുണ്ട്.

ദംഗലിന്റെ ട്രെയിലര്‍ കാണാം

Related Tags :
Similar Posts