< Back
Entertainment
മോദിയ പിന്തുണച്ച രജനികാന്തിനെതിരെ അമീര്‍ സുല്‍ത്താന്‍Entertainment
മോദിയ പിന്തുണച്ച രജനികാന്തിനെതിരെ അമീര്‍ സുല്‍ത്താന്‍
|29 May 2018 4:54 PM IST
ചെന്നൈയില്‍ ഒരു പരിപാടിക്കിടെയാണ് അമീര്‍ രജനിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തുവന്നത്
നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച തമിഴ്‍ സൂപ്പര്‍ താരം രജനികാന്തിനെതിരെ നടനും സംവിധായകനുമായ അമീര്‍ സുല്‍ത്താന്‍ രംഗത്ത്. നോട്ട് അസാധുവാക്കിയ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് രജനികാന്ത് ട്വീറ്റ് ചെയ്തിരുന്നു. സര്‍ക്കാറിന്റെ നടപടിയെ പ്രശംസിക്കാന്‍ രജനിക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ചോദിച്ച അമീര്‍ അവസാനമിറങ്ങിയ കബാലിയുടെ യഥാര്‍ഥ കളക്ഷനും സിനിമയ്ക്കു വേണ്ടി രജനികാന്ത് വാങ്ങിയ പ്രതിഫലവും വെളിപ്പെടുത്താന്‍ സാധിക്കുമോയെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
ചെന്നൈയില്‍ ഒരു പരിപാടിക്കിടെയാണ് അമീര്‍ രജനിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തുവന്നത്. പരുത്തിവീരന്‍, യോഗി തുടങ്ങിയ ചിത്രങ്ങളാണ് അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്‍തത്.