< Back
Entertainment
ഞാനും ഞാനുമെന്റാളും ആ നാല്‍പതുപേരും ക്യൂവില്‍ നില്‍പ്പുണ്ട് ആ നോട്ടൊന്നു മാറ്റാന്‍....''ഞാനും ഞാനുമെന്റാളും ആ നാല്‍പതുപേരും ക്യൂവില്‍ നില്‍പ്പുണ്ട് ആ നോട്ടൊന്നു മാറ്റാന്‍....''
Entertainment

''ഞാനും ഞാനുമെന്റാളും ആ നാല്‍പതുപേരും ക്യൂവില്‍ നില്‍പ്പുണ്ട് ആ നോട്ടൊന്നു മാറ്റാന്‍....''

സജിന മുനീര്‍
|
30 May 2018 12:54 AM IST

പൂമരത്തെ പിടിച്ച് കുലുക്കി Q മരം

കാളിദാസന്‍ നായകനാവുന്ന ആദ്യ മലയാള ചിത്രമായ പൂമരത്തിലെ പാട്ട് നവംബര്‍ 18 നാണ് പുറത്തിറങ്ങിയത്. ഇതിനകം 22 ലക്ഷത്തോളം ആളുകളാണ് യൂട്യൂബില്‍ പാട്ട് കണ്ടിട്ടുണ്ട്. എബ്രിഡ് ഷൈന്‍ ആണ് സംവിധായകന്‍. ഗാനം ഈണമിട്ട് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്.

പാട്ടിറങ്ങിയതിന് പിന്നാലെ പാട്ടിനും കാളിദാസനും ട്രോളുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തി. ഞാനും ഞാനുമെന്റാളും, നാല്‍പത് ആളുകളും കപ്പലും പങ്കായവും എല്ലാം ട്രോളന്മാര്‍ക്ക് വിഷയമായി.

പഞ്ചാബി ഹൌസിലെ രമണനും പുലിവാല്‍ കല്യാണത്തിലെ മണവാളനും മാത്രമല്ല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നരേന്ദ്രമോദിയും നോട്ട് നിരോധവും വരെ ട്രോളര്‍മാര്‍ക്ക് വിഷയമായി. ട്രോളുകളില്‍ ചിലത് കാളിദാസനും തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Credits : Troll Malayalam 😂😂😂😂😂👌🏼

Nai-post ni Kalidas Jayaram noong Linggo, Nobyembre 20, 2016

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പൂമരത്തിലെ പാട്ടിന്‍റെ ഈണത്തില്‍ നോട്ട് മാറാന്‍ ക്യൂ നില്‍ക്കുന്നവരുടെ അനുഭവവുമായി എത്തിയിരിക്കയാണ് Q മരം എന്ന വീഡിയോ ഗാനം. മറ്റൊരര്‍ത്ഥത്തില്‍ പൂമരത്തിനുള്ള ട്രോള്‍ തന്നെ. കൂട്ടത്തില്‍ ഇന്ത്യയിലെ നോട്ടുനിരോധവും ബാങ്കിലെ ക്യൂവിനെയും ട്രോളുന്നുണ്ടെന്ന് മാത്രം.

ക്ലബ്ബ് എഫ് എമ്മ് യുഎഇയിലെ ആര്‍ജെ ടീമാണ് വീഡിയോയ്ക്ക് പിന്നില്‍. ഇന്നലെയാണ് വീഡിയോ ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനകം 15000 ഓളം ഷെയര്‍ ആണ് വീഡിയോയ്ക്ക് ലഭിച്ചത്.

Related Tags :
Similar Posts