< Back
Entertainment
ഇത്തിക്കരപക്കിയാകാന്‍ മോഹന്‍ലാലെത്തിഇത്തിക്കരപക്കിയാകാന്‍ മോഹന്‍ലാലെത്തി
Entertainment

ഇത്തിക്കരപക്കിയാകാന്‍ മോഹന്‍ലാലെത്തി

Sithara
|
29 May 2018 6:11 PM IST

കായംകുളം കൊച്ചുണ്ണിയുടെ മംഗളൂരിലെ സെറ്റിലാണ് മോഹന്‍ലാലെത്തിയത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയാകാന്‍ മോഹന്‍ലാലെത്തി. കഥയിലുടനീളമില്ലെങ്കിലും കഥാഗതിയെ വളരെയധികം സ്വാധീനിക്കുന്ന വേഷമാണ് മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കി.

കായംകുളം കൊച്ചുണ്ണിയുടെ മംഗളൂരിലെ സെറ്റിലാണ് മോഹന്‍ലാലെത്തിയത്. ചിത്രത്തില്‍ കൊച്ചുണ്ണിയായി അഭിനയിക്കുന്ന നിവിന്‍ പോളിയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമെല്ലാം വമ്പിച്ച വരവേല്‍പ്പാണ് ഇത്തിക്കരപ്പക്കിയാകാനെത്തിയ മോഹന്‍ലാലിന് നല്‍കിയത്.

20 മിനിറ്റാണ് മോഹന്‍ ലാല്‍ ഈ സിനിമയിലുണ്ടാവുക. ബോബി -സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി തിരക്കഥയെഴുതിയത്. ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസാണ്

Similar Posts