< Back
Entertainment
പ്രേമം കണ്ട് ഭ്രാന്തായി പോയെന്ന് വിക്രംപ്രേമം കണ്ട് ഭ്രാന്തായി പോയെന്ന് വിക്രം
Entertainment

പ്രേമം കണ്ട് ഭ്രാന്തായി പോയെന്ന് വിക്രം

Alwyn K Jose
|
30 May 2018 12:49 PM IST

നിവിന്‍ പോളിയോടുള്ള ആരാധന വെളിപ്പെടുത്തി നടന്‍ വിക്രം. പ്രേമം കണ്ട് ഭ്രാന്തായി പോയെന്ന് വിക്രം പറഞ്ഞു.

നിവിന്‍ പോളിയോടുള്ള ആരാധന വെളിപ്പെടുത്തി നടന്‍ വിക്രം. പ്രേമം കണ്ട് ഭ്രാന്തായി പോയെന്ന് വിക്രം പറഞ്ഞു. ഇരു മുഖന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയാണ് വിക്രമിന്റെ പരാമര്‍ശം. പരിപാടിയില്‍ നിവിന്‍ പോളിയും പങ്കെടുത്തിരുന്നു.

പ്രേമം കണ്ട് ഭ്രാന്തായി പോയെന്നും സിനിമ കണ്ടിരുന്നപ്പോള്‍ എല്ലാ മറന്നുവെന്നും പിന്നെ പ്രേമത്തിന് മേലെ പ്രേമമായിരുന്നുവെന്നും വിക്രം പറഞ്ഞു. നിവിന്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ കുടുംബത്തിന് അദ്ദേഹത്തെ പരിയചപ്പെടണമെന്ന് പറഞ്ഞതായും വിക്രം പറഞ്ഞു. നിവിന്‍ ആദ്യമായാണ് ഒരു തമിഴ് ചിത്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. അത് ഈ സിനിമയ്ക്കു വേണ്ടിയായതില്‍ താന്‍ സന്തോഷിക്കുന്നുണ്ടെന്നും വിക്രം പറഞ്ഞു.

Related Tags :
Similar Posts