< Back
Entertainment
കൊച്ചിയുടെ പശ്ചാത്തലത്തില്‍ കാപ്പിരിത്തുരുത്ത്; ട്രെയിലര്‍ കാണാംകൊച്ചിയുടെ പശ്ചാത്തലത്തില്‍ കാപ്പിരിത്തുരുത്ത്; ട്രെയിലര്‍ കാണാം
Entertainment

കൊച്ചിയുടെ പശ്ചാത്തലത്തില്‍ കാപ്പിരിത്തുരുത്ത്; ട്രെയിലര്‍ കാണാം

Sithara
|
31 May 2018 2:03 AM IST

അനശ്വര ഗായകന്‍ എച്ച്. മെഹ്ബൂബിന്റെ സംഗീത ജീവിതത്തെ ദൃശ്യവത്ക്കരിക്കുക കൂടിയാണ് കാപ്പിരിത്തുരുത്ത്

ആദില്‍ ഇബ്രാഹിം, പേളി മാണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സഹീര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പിരിത്തുരുത്ത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നാടകരചയിതാവും സംവിധായകനുമായ സഹീര്‍ അലി ഒരുക്കുന്ന കാപ്പിരിത്തുരുത്ത് കൊച്ചിയുടെ സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു കാലഘട്ടത്തിലെ ജീവിതത്തിന്റെയും അന്വേഷണമാണ്.

പുരാതന കൊച്ചിയുടെ സാംസ്‌കാരിക ജീവിത പശ്ചാത്തലത്തില്‍, കൊച്ചിയുടെ തന്നെ അഭിമാനമായ അനശ്വര ഗായകന്‍ എച്ച്. മെഹ്ബൂബിന്റെ സംഗീത ജീവിതത്തെ ദൃശ്യവത്ക്കരിക്കുക കൂടിയാണ് കാപ്പിരിത്തുരുത്ത്. ഗായകന്‍ എച്ച്. മെഹ്ബൂബായി ക്ലാര്‍നെറ്റ് വിദഗ്ധന്‍ ജെര്‍സണ്‍ അഭിനയിക്കുന്നു. പഴയ കൊച്ചി ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തും ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

ലാല്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, എസ്.പി. ശ്രീകുമാര്‍, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, രാജേഷ് ശര്‍മ, സുരഭി തുടങ്ങിയവര്‍ക്കൊപ്പം സംഗീതജ്ഞന്‍ രമേശ് നാരായണനും നാടകതാരങ്ങളും കാപ്പിത്തുരുത്തില്‍ അഭിനയിക്കുന്നു. പ്രവീണ്‍ ചക്രപാണിയാണ് ഛായാഗ്രാഹകന്‍. രമേശ് നാരായണന്‍, വിജയ് യേശുദാസ്, അഫ്‌സല്‍, മധുശ്രീ, കിഷോര്‍ അബു, ഒ യു ബഷീര്‍, തുരുത്തി ഇബ്രാഹിം തുടങ്ങിയവര്‍ ആലപിക്കുന്ന ഗാനങ്ങള്‍ക്ക് റഫീഖ് യൂസഫ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. മധു പോള്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു.

Related Tags :
Similar Posts