< Back
Entertainment
ജാക്കിച്ചാന് ഓസ്‍കര്‍ അവാര്‍ഡ് !ജാക്കിച്ചാന് ഓസ്‍കര്‍ അവാര്‍ഡ് !
Entertainment

ജാക്കിച്ചാന് ഓസ്‍കര്‍ അവാര്‍ഡ് !

Alwyn
|
30 May 2018 11:26 AM IST

ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് ആക്ഷന്‍ ഇതിഹാസം ജാക്കിച്ചാന് ഓസ്കാര്‍ അവാര്‍ഡ് സമ്മാനിച്ച് ഓസ്കാര്‍ അക്കാദമിയുടെ ആദരം.

ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് ആക്ഷന്‍ ഇതിഹാസം ജാക്കിച്ചാന് ഓസ്കാര്‍ അവാര്‍ഡ് സമ്മാനിച്ച് ഓസ്കാര്‍ അക്കാദമിയുടെ ആദരം. ജാക്കിച്ചാനെ കൂടാതെ മറ്റ് മൂന്ന് പേരെക്കൂടി അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചു. തന്റെ ഏറെനാളായുള്ള സ്വപ്നം സാക്ഷാത്കരിച്ചെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ജാക്കിച്ചാന്‍ പറഞ്ഞു.

ഹോളിവുഡിലെ പ്രമുഖരായ ഡെന്‍സില്‍ വാഷിംഗ്ടണ്‍, നിക്കോള്‍ കിഡ്മാന്‍, ആമി ആഡംസ്, അര്‍ണോള്‍ഡ് ഷ്വാസ്നഗര്‍ മുതലായവര്‍ പങ്കെടുത്ത താരസമ്പന്നമായ ചടങ്ങിലാണ് ജാക്കിച്ചാന് അവാര്‍‌ഡ് സമ്മാനിച്ചത്. റഷ് അവര്‍ എന്ന സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച ക്രിസ് ടക്കറില്‍ നിന്നും ജാക്കിച്ചാന്‍ അവാര്‍ഡ് സ്വീകരിച്ചു. അക്കാദമി അവാര്‍ഡ് എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇവിടെ നില്‍ക്കുക എന്നത് എന്റെ സ്വപ്നമായിരുന്നെന്നും ജാക്കിച്ചാന്‍ പറഞ്ഞു.‌

ഇതിനോടകം താന്‍ 250 ഓളം സിനിമകള്‍ ചെയ്തു. എല്ലാം നന്നായിരുന്നെന്ന് പറയാനാവില്ലെങ്കിലും കുട്ടികളെയും പരിസ്ഥിതിയെയും ലോകത്തെയും താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഓസ്കാര്‍ അവാര്‍ഡ് തന്റെ പ്രയത്നങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും ജാക്കിച്ചാന്‍ പറഞ്ഞു. ജാക്കിച്ചാനെ കൂടാതെ എഡിറ്റര്‍ ആന്‍ വി കോട്ട്സ്, ഡോക്യുമെന്റേറിയന്‍ ഫ്രെഡറിക് വൈസ്മാന്‍ , കാസ്റ്റിംഗ് ഡയറക്ടര്‍ ലിന്‍ സ്റ്റാള്‍മാസ്റ്റര്‍ എന്നിവര്‍ക്കും ഓസ്കാര്‍ നല്‍കി ആദരിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് ഓസ്കാര്‍ ലഭിക്കുന്നത്.

Similar Posts