< Back
Entertainment
ആമിറിന് ഐസ്ക്രീം വില്‍പനക്കാരന്‍ കൊടുത്തത് കിടിലന്‍ പണി; വീഡിയോ വൈറല്‍Entertainment
ആമിറിന് ഐസ്ക്രീം വില്‍പനക്കാരന്‍ കൊടുത്തത് കിടിലന്‍ പണി; വീഡിയോ വൈറല്‍
|31 May 2018 2:30 AM IST
ഒരു ഐസ്ക്രീം കഴിക്കാന്‍ തോന്നിയപ്പോള്‍ അത് ഇത്രയേറെ കഷ്ടപ്പാടുള്ള പണിയാണെന്ന് ആമിര്‍ ഖാന്‍ കരുതിയിരിക്കില്ല.
ഒരു ഐസ്ക്രീം കഴിക്കാന്‍ തോന്നിയപ്പോള്‍ അത് ഇത്രയേറെ കഷ്ടപ്പാടുള്ള പണിയാണെന്ന് ആമിര്‍ ഖാന്‍ കരുതിയിരിക്കില്ല. പുതിയ ചിത്രമായ സീക്രട് സൂപ്പര്‍സ്റ്റാറിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് തുര്‍ക്കില്‍ എത്തിയപ്പോഴാണ് സംഭവം. കടയില്‍ ചെന്ന് കാശ് കൊടുത്ത് ഐസ്ക്രീം വാങ്ങി മടങ്ങാമെന്ന് കരുതിയ ആമിറിന് എട്ടിന്‍റെ പണിയാണ് കടക്കാരന്‍ കൊടുത്തത്.
ഐസ്ക്രീം കടക്കാരന്‍ തന്‍റെ മെയ്‍വഴക്കം മുഴുവന്‍ പുറത്തെടുത്തപ്പോള്‍ കിട്ടി, കിട്ടിയില്ല എന്ന മട്ടില്‍ ഐസ്ക്രീം പലതവണ ആമിറിന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയി. ആമിര്‍ തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോ കാണാം