< Back
Entertainment
ആടുജീവിതത്തില്‍ പൃഥ്വിയുടെ നായികയായി അമലാ പോള്‍ആടുജീവിതത്തില്‍ പൃഥ്വിയുടെ നായികയായി അമലാ പോള്‍
Entertainment

ആടുജീവിതത്തില്‍ പൃഥ്വിയുടെ നായികയായി അമലാ പോള്‍

Jaisy
|
30 May 2018 3:59 PM IST

ബ്ലസിയാണ് ചിത്രം അഭ്രപാളിയിലെത്തിക്കുന്നത്

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തില്‍ അമലപോള്‍ നായികയായെത്തുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സൈനുവായാണ് അമല എത്തുന്നത്. അമല പോള്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച നോവലാണ് ആടുജീവിതമെന്നും ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമല കുറിച്ചു.

ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ആടുജീവിതം. 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015-ലെ പത്മപ്രഭാ പുരസ്കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബ്ലസിയാണ് ചിത്രം അഭ്രപാളിയിലെത്തിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

Similar Posts