< Back
Entertainment
ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Entertainment

ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Jaisy
|
30 May 2018 11:10 AM IST

നിമിഷ സജയനാണ് ചിത്രത്തിലെ നായിക

ടൊവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജീവന്‍ ജോബ് തോമസാണ്.

ശരണ്യ പൊന്‍വണ്ണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Similar Posts