< Back
Entertainment
Entertainment
സഖാവ് അലക്സായി മമ്മൂട്ടി; പരോളിന്റെ ട്രയിലര്‍ പുറത്തിറങ്ങി
|30 May 2018 10:40 AM IST
നവാഗതനായ ശരത് സന്ദിത്താണ് സംവിധാനം
സഖാവ് അലക്സായി മമ്മൂട്ടിയെത്തുന്ന പരോളിന്റെ ട്രയിലര്‍ പുറത്തിറങ്ങി. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പരോള്‍. ഇനിയയാണ് മമ്മൂട്ടിയുടെ നായികയാകുന്നത്. മിയ സഹോദരിയായും എത്തുന്നു. മുത്തുമണി,സിദ്ധിഖ്, ലാലു അലക്സ്,സുരാജ് വെഞ്ഞാറമ്മൂട്,സുധീര്‍ കരമന, അലന്‍സിയര്‍,ശശി കലിംഗ, ചെമ്പന്‍ വിനോദ്, അരിസ്റ്റോ സുരേഷ്, കലാഭവന്‍ ഹനീഫ്, പത്മരാജ് രതീഷ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബാഹുബലിയില്‍ കാലകേയനെ അവതരിപ്പിച്ച പ്രഭാകറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
നവാഗതനായ ശരത് സന്ദിത്താണ് സംവിധാനം. അജിത്ത് പൂജപ്പൂരയാണ് കഥാതിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ എസ്. ലോകനാഥന്‍. ആന്റണി ഡിക്രൂസാണ് നിര്‍മ്മാണം.