< Back
Entertainment
ഒരു സിനിമയുടെ വിജയത്തിന്റെ ക്രഡിറ്റ് നായകന് മാത്രമല്ലെന്ന് ടൊവിനോ തോമസ്ഒരു സിനിമയുടെ വിജയത്തിന്റെ ക്രഡിറ്റ് നായകന് മാത്രമല്ലെന്ന് ടൊവിനോ തോമസ്
Entertainment

ഒരു സിനിമയുടെ വിജയത്തിന്റെ ക്രഡിറ്റ് നായകന് മാത്രമല്ലെന്ന് ടൊവിനോ തോമസ്

Jaisy
|
30 May 2018 11:18 AM IST

നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്

ഒരു സിനിമയുടെ വിജയത്തിന്റെ അതിലെ നായകന് മാത്രമല്ലെന്നും ആ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടെന്നും യുവതാരം ടൊവിനോ തോമസ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനൊരിക്കലും എന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ആവശ്യപ്പെടാറില്ല. നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. മറ്റുള്ളവര്‍ തന്നെക്കാള്‍ ഉയരത്തിലെത്തുമെന്നോര്‍ത്ത് ഉത്കണ്ഠപ്പെടാറില്ല, ഒരാളെ തള്ളി വീഴ്ത്തി മുകളില്‍ കയറാനും ശ്രമിക്കാറില്ലെന്നും ടൊവിനോ പറഞ്ഞു.

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനാണ് ടൊവിനോയുടെ അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന അഭിയും അനുവും ഉടന്‍ പ്രദര്‍ശനത്തിനെത്തും. ധനുഷ് നായകനായ മാരി 2വിലും ടൊവിനോ അഭിനയിക്കുന്നുണ്ട്.

Related Tags :
Similar Posts