< Back
Entertainment
Entertainment
ലാലേട്ടാ....മോഹന്‍ലാലിലെ കാത്തിരുന്ന പാട്ടെത്തി
|30 May 2018 7:38 AM IST
ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനാ ഇന്ദ്രജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്
ഞാന്‍ ജനിച്ചന്നൊരു കേട്ടൊരു പാട്ട്...കുറച്ചു വരികളിലൂടെ മാത്രം പ്രേക്ഷകരെ ആകെ കോരിത്തരിപ്പിച്ച മോഹന്‍ലാലിലെ പാട്ടിന്റെ പൂര്‍ണ്ണ രൂപം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടോണി ജോസഫ്, നിഹാല്‍ സാദിഖ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. മനു മഞ്ജിതിന്റെതാണ് വരികള്‍. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനാ ഇന്ദ്രജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍. മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവ് സേതുമാധവനായി ഇന്ദ്രജിത്തുമെത്തുന്നു. സലിം കുമാര്‍, കോട്ടയം പ്രദീപ്, കെപിഎസി ലളിത എന്നിവരാണ് മറ്റ് താരങ്ങള്‍. സാജിദ് യാഹിയ ആണ് സംവിധാനം.