< Back
Entertainment
Entertainment
യു ട്യൂബില്‍ ട്രന്‍ഡിംഗായി സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം
|1 Jun 2018 3:45 AM IST
വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക
പൊലീസ് വേഷങ്ങള്‍ക്കും അതിമാനുഷിക കഥാപാത്രങ്ങള്‍ക്കും തല്‍ക്കാലത്തേക്ക് ഇടവേള നല്‍കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം സൂര്യ. സൂര്യ ഒരു സാധാരണക്കാരനായി വേഷമിടുന്ന ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. ചിത്രത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ടീസര്‍ യു ട്യൂബില്‍ ട്രന്‍ഡിംഗില്‍ ഒന്നാമതാണ്. 3,530,155 പേരാണ് ഇതുവരെ കണ്ടത്.
വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍വണ്ണന്‍, കോവൈ സരള, ആര്‍ജെ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന ചിത്രം 2018 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.