മനുഷ്യരെ തമ്മില്‍ തെറ്റിക്കാന്‍ കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം; വൈറലായി അജുവിന്റെ കുറിപ്പ്മനുഷ്യരെ തമ്മില്‍ തെറ്റിക്കാന്‍ കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം; വൈറലായി അജുവിന്റെ കുറിപ്പ്
|തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതി
മതത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്കെതിരെ നടന്‍ അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നുവെന്നും അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതമെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു. അജുവിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ...നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.
DIVIDE AND RULE !!! അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം. തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതി.
United we STAND, Divided we FALL !!!
(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു).