< Back
Entertainment
തൊണ്ടിമുതലിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നുവെന്ന് ഫഹദ്തൊണ്ടിമുതലിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നുവെന്ന് ഫഹദ്
Entertainment

തൊണ്ടിമുതലിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നുവെന്ന് ഫഹദ്

Khasida
|
31 May 2018 6:40 AM IST

ഇയാള്‍ ആദ്യമായാണ് സ്റ്റേഷനില്‍ കയറുന്നതെന്ന് തോന്നരുത്. സ്ഥിരമായി പൊലീസ് സ്റ്റേഷനില്‍ കയറുന്ന ആളാണെന്ന് ഇയാളുടെ ബോഡി ലാംഗേജില്‍ നിന്ന് തോന്നണം ഇതായിരുന്നു ദിലീഷ് പോത്തന്‍ ക്യാരക്ടറിനെ കുറിച്ച് എനിക്ക് ആദ്യം തന്ന വിശദീകരണം

ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു തൊണ്ടി മുതലിലേത് എന്ന് ഫഹദ് ഫാസില്‍. പുരസ്കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ വാണിജ്യഘടകത്തെപ്പറ്റി തനിക്ക് പേടിയുണ്ടായിരുന്നു. ഷൂട്ടിംഗ് സമയത്ത് ദിലീഷിന് പക്ഷേ ആത്മവിശ്വാസമുണ്ടായിരുന്നു, ഇത് മഹേഷിനേക്കാള്‍ വലിയ പടമാകുമെന്നൊക്കെ പറയാറുണ്ടായിരുന്നു.

എവിടെയാണ് ആ കഥ നടക്കുന്നത് എന്നുള്ളതിന് ഒരു സിനിമയില്‍ പ്രാധാന്യമുണ്ട്. തൊണ്ടി മുതലിലുള്ളത് ഒരു പൊലീസ് സ്റ്റേഷനാണ്. ഞാനിന്നുവരെ ഒരു പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ല. ഇനി കയറുമോന്ന് അറിയില്ല. ഇതിലെ കഥാപാത്രത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്. ഇയാള്‍ ആദ്യമായാണ് സ്റ്റേഷനില്‍ കയറുന്നതെന്ന് തോന്നരുത്. സ്ഥിരമായി പൊലീസ് സ്റ്റേഷനില്‍ കയറുന്ന ആളാണെന്ന് ഇയാളുടെ ബോഡി ലാംഗേജില്‍ നിന്ന് തോന്നണം ഇതായിരുന്നു ദിലീഷ് പോത്തന്‍ ക്യാരക്ടറിനെ കുറിച്ച് എനിക്ക് ആദ്യം തന്ന വിശദീകരണമെന്നും സന്തോഷം പങ്കുവെച്ച് ഫഹദ് ഫാസില്‍ പറയുന്നു.

Related Tags :
Similar Posts