< Back
Entertainment
മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് റിലീസ് നീട്ടിമമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് റിലീസ് നീട്ടി
Entertainment

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് റിലീസ് നീട്ടി

Sithara
|
2 Jun 2018 12:28 AM IST

എഡ്ഡി എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്‍റെ റിലീസ് വീണ്ടും നീട്ടി. സെപ്തംബറില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ റിലീസ് നവംബറിലേക്കാണ് മാറ്റിയത്.

ഓണം റിലീസായി സെപ്തംബര്‍ ആദ്യവാരം മാസ്റ്റര്‍പീസ് തീയറ്ററുകളില്‍ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവും ഓണത്തിനെത്തുമെന്ന് ഉറപ്പിച്ചതോടെ മാസ്റ്റര്‍ പീസിന്‍റെ റിലീസ് മാറ്റി. സെപ്തംബർ 28ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്. എന്നാല്‍ സെപ്തംബര്‍ അവസാനവാരവും മാസ്റ്റര്‍പീസ് എത്തില്ലെന്ന് ഉറപ്പായി. സാങ്കേതിക കാരണങ്ങളാല്‍ നവംബര്‍ ആദ്യവാരത്തിലേക്ക് റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

എഡ്ഡി എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ അതിലേറെ കുഴപ്പക്കാരനായ പ്രൊഫസറെത്തുന്നതാണ് പ്രമേയം. പൂനം ബജ്വയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായി എത്തുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മിയും പൊലീസ് ഉദ്യാഗസ്ഥനായി ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ട്. സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മഹിമ നമ്പ്യാര്‍, മുകേഷ്, ഗോകുല്‍ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും വേഷമിടുന്നു. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ദീപക് ദേവാണ്.

Related Tags :
Similar Posts