< Back
Entertainment
ബാഷ...മാണിക് ബാഷ വീണ്ടും വരുന്നുബാഷ...മാണിക് ബാഷ വീണ്ടും വരുന്നു
Entertainment

ബാഷ...മാണിക് ബാഷ വീണ്ടും വരുന്നു

Jaisy
|
1 Jun 2018 10:51 AM IST

കഴിഞ്ഞ മാര്‍ച്ചിലും ബാഷ വീണ്ടും റിലീസ് ചെയ്തിരുന്നു

''നാൻ ഒരു തടവയ്‌ സൊന്ന നൂറു തടവയ് സൊന്ന മാതിരി'' ആരാധകരെ ആവേശത്തിലാഴ്ത്തിയ മാണിക് ബാഷയുടെ കിടിലന്‍ ഡയലോഗ്. ചിത്രത്തിലെ ഓരോ രംഗത്തെയും സിനിമാപ്രേമികള്‍ അത്രത്തോളം ഏറ്റുപറഞ്ഞിരുന്നു. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ബാഷ വീണ്ടുമെത്തുകയാണ്. യു എസിൽ വച്ച് നടത്തുന്ന ഫാന്റസി ഫെസ്റ്റിലാണ് ബാഷ പ്രദർശിപ്പിക്കുന്നത്. സെപ്തബംർ 24,26 തിയതികളിലാണ് പ്രമുഖ താരങ്ങളുടെ സിനിമ പ്രദർശിപ്പിക്കുന്നമെന്ന് സംഘാടക സമിതി അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലും ബാഷ വീണ്ടും റിലീസ് ചെയ്തിരുന്നു. തമിഴ്നാട്ടിലെ എണ്‍പതോളം തിയറ്ററുകളില്‍ ബാഷയുടെ ഡിജിറ്റല്‍ പതിപ്പാണ് പ്രദര്‍ശിപ്പിച്ചത്. അന്നും പഴയ ആവേശത്തോടെ തന്നെയാണ് ആരാധകര്‍ ബാഷയെ സ്വീകരിച്ചത്.

1995ലാണ് ബാഷ ആദ്യമായി തിയറ്ററുകളിലെത്തുന്നത്. അധോലോക നായകനായി രജനീകാന്ത് വേഷമിട്ട ചിത്രം സംവിധാനം ചെയ്തത് സുരേഷ് കൃഷ്ണ ആയിരുന്നു. നഗ്മ ആയിരുന്നു രജനിയുടെ നായിക. ചിത്രത്തിലെ ഡയലോഗുകളും പാട്ടുകളും സിനിമ പോലം ഹിറ്റായിരുന്നു.

Similar Posts