< Back
Entertainment
പത്മാവതി ഗാനത്തിനൊപ്പം മുലായത്തിന്‍റെ മരുമകള്‍ നൃത്തം ചെയ്തു; മുറിവില്‍ ഉപ്പ് തേച്ചെന്ന് കര്‍ണിസേനപത്മാവതി ഗാനത്തിനൊപ്പം മുലായത്തിന്‍റെ മരുമകള്‍ നൃത്തം ചെയ്തു; മുറിവില്‍ ഉപ്പ് തേച്ചെന്ന് കര്‍ണിസേന
Entertainment

പത്മാവതി ഗാനത്തിനൊപ്പം മുലായത്തിന്‍റെ മരുമകള്‍ നൃത്തം ചെയ്തു; മുറിവില്‍ ഉപ്പ് തേച്ചെന്ന് കര്‍ണിസേന

Sithara
|
2 Jun 2018 5:21 AM IST

ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗം ഇത്തരത്തില്‍ പെരുമാറിയത് തങ്ങളെ കളിയാക്കുന്നതിനും മുറിവില്‍ ഉപ്പു തേയ്ക്കുന്നതിനും തുല്യമാണെന്ന് കര്‍ണിസേന

പത്മാവതിയിലെ ഗാനത്തിനൊപ്പം നൃത്തംവെച്ച സമാജ്‍വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവിനെതിരെ കര്‍ണിസേന. സഹോദരന്റെ വിവാഹ നിശ്ചയ വേദിയിലാണ് പത്മാവതിയിലെ ഗൂമര്‍ ഗാനത്തിനൊപ്പം അപര്‍ണ നൃത്തംചെയ്തത്. മുലായത്തിന്‍റെ ഇളയമകന്‍ പ്രതീകിന്റെ ഭാര്യയാണ് അപര്‍ണ.

ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗം ഇത്തരത്തില്‍ പെരുമാറിയത് തങ്ങളെ കളിയാക്കുന്നതിനും മുറിവില്‍ ഉപ്പു തേയ്ക്കുന്നതിനും തുല്യമാണെന്ന് കര്‍ണിസേന പറഞ്ഞു. രജപുത്ര സമുദായത്തിലുള്ള സ്ത്രീകള്‍ പരസ്യമായി നൃത്തം ചെയ്യാറില്ലെന്ന് പറഞ്ഞാണ് കര്‍ണിസേന നേരത്തെ ചിത്രത്തിലെ ഗാനത്തിനെതിരെ രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ പത്മാവതിയെ നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. രജ്പുത്, കര്‍ണിസേന സംഘടനകള്‍ക്കൊപ്പം ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് സര്‍ക്കാരുകള്‍ സിനിമക്കെതിരെ രംഗത്തുവന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് നിശ്ചയിച്ച പത്മാവതിയുടെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ മാറ്റിവെക്കുകയായിരുന്നു.

Similar Posts