< Back
Entertainment
ഞങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ ആരുമറിയാറില്ല, ഞങ്ങളെത്തന്നെയാണ് സ്ക്രീനില്‍ കണ്ടത്: ജയസൂര്യയോട്  സി കെ വിനീത്"ഞങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ ആരുമറിയാറില്ല, ഞങ്ങളെത്തന്നെയാണ് സ്ക്രീനില്‍ കണ്ടത്": ജയസൂര്യയോട് സി കെ വിനീത്
Entertainment

"ഞങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ ആരുമറിയാറില്ല, ഞങ്ങളെത്തന്നെയാണ് സ്ക്രീനില്‍ കണ്ടത്": ജയസൂര്യയോട് സി കെ വിനീത്

Sithara
|
1 Jun 2018 11:24 AM IST

കളിക്കളത്തിന് പുറത്തെ തങ്ങളുടെ ജീവിതം കാണികള്‍ക്ക് കാണിച്ചുകൊടുത്തതിന് നന്ദിയെന്ന് ഫുട്ബോള്‍ താരം സി കെ വിനീത് ജയസൂര്യയോട്.

കളിക്കളത്തിന് പുറത്തെ തങ്ങളുടെ ജീവിതം കാണികള്‍ക്ക് കാണിച്ചുകൊടുത്തതിന് നന്ദിയെന്ന് ഫുട്ബോള്‍ താരം സി കെ വിനീത് ജയസൂര്യയോട്. ഫുട്ബോള്‍ താരം വി പി സത്യനായി ജയസൂര്യ വേഷമിട്ട ക്യാപ്റ്റനെന്ന സിനിമ കണ്ട ശേഷമാണ് സി കെ വിനീത് ഇങ്ങനെ പറഞ്ഞത്.

"90 മിനിറ്റ് മാത്രം എല്ലാവർക്കും പരിചയമുള്ള സി കെ വിനീത്. ഇതിനു മുൻപുള്ള വ്യക്തിജീവിതം, ഞങ്ങൾ അനുഭവിക്കുന്ന വേദനകൾ, മാനസിക സംഘർഷങ്ങൾ അതിന്റെ മുന്നിലൊന്നും ഒരു ക്യാമറയും എത്താറില്ല. അല്ലെങ്കിൽ ആ വേദനൊയൊന്നും ഞങ്ങൾ ആരെയും കാണിക്കാറുമില്ല. അതെല്ലാം വി പി സത്യനിലൂടെ കാണിച്ചപ്പോള്‍ ഞങ്ങൾക്ക് ഞങ്ങളെത്തന്നെയാണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത് ജയേട്ടാ. ഞങ്ങളുടെ കളിക്കളത്തിന് പുറത്തുള്ള ജീവിതം, കാണികൾക്ക് കാണിച്ചു കൊടുത്തതിന് നന്ദി" എന്നാണ് സി കെ വിനീത് ജയസൂര്യയോട് പറഞ്ഞത്.

Similar Posts