< Back
Entertainment
ആടുജീവിതത്തിന്‍റെ ചിത്രീകരണം തുടങ്ങിEntertainment
ആടുജീവിതത്തിന്‍റെ ചിത്രീകരണം തുടങ്ങി
|1 Jun 2018 12:43 PM IST
പൃഥ്വിരാജും അമല പോളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്‍റെ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി. ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലസി ഒരുക്കുന്ന ചിത്രമാണിത്.
പൃഥ്വിരാജും അമല പോളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോലി തേടി ഗള്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍റെ അതിജീവനത്തിന്‍റെ കഥയാണ് ആടുജീവിതം.