< Back
Entertainment
സല്‍മാന്‍റെ ബലാത്സംഗ പരാമര്‍ശത്തിനെതിരെ ആമീര്‍ ഖാന്‍സല്‍മാന്‍റെ ബലാത്സംഗ പരാമര്‍ശത്തിനെതിരെ ആമീര്‍ ഖാന്‍
Entertainment

സല്‍മാന്‍റെ ബലാത്സംഗ പരാമര്‍ശത്തിനെതിരെ ആമീര്‍ ഖാന്‍

admin
|
1 Jun 2018 11:16 PM IST

കാണുമ്പോള്‍ സല്‍മാനെ ഉപദേശിക്കുമോയെന്ന ചോദ്യത്തിന് ഉപദേശിക്കാന്‍ ഞാനാണെന്നായിരുന്നു ആമീറിന്‍റെ മറുചോദ്യം.....

സല്‍മാന്‍ ഖാന്‍ നടത്തിയ വിവാദ ബലാത്സംഗ പരാമര്‍ശത്തെ വിമര്‍ശിച്ച് സഹതാരം ആമീര്‍ ഖാന്‍ രംഗത്ത്. സല്‍മാന്‍റെ പരാമര്‍ശം ദൌര്‍ഭാഗ്യകരവും ക്രൂരവുമാണെന്ന് ആമീര്‍ പ്രതികരിച്ചു. സല്‍മാന്‍ അത്തരമൊരു പരാമര്‍ശം നടത്തുമ്പോള്‍ ഞാന്‍ അടുത്തുണ്ടായിരുന്നില്ല. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്തകളില്‍ നിന്ന് മനസിലാക്കിയതു വച്ച് നോക്കുമ്പോള്‍ അത്യന്തം ക്രൂരവും ദൌര്‍ഭാഗ്യകരവുമായ ഒന്നായിരുന്നു അത്. വിവാദ പരാമര്‍ശം നടത്തിയ ശേഷം സല്‍മാനെ നേരില്‍ കണ്ടിട്ടില്ലെന്നും ആമീര്‍ പറഞ്ഞു. കാണുമ്പോള്‍ സല്‍മാനെ ഉപദേശിക്കുമോയെന്ന ചോദ്യത്തിന് ഉപദേശിക്കാന്‍ ഞാനാണെന്നായിരുന്നു ആമീറിന്‍റെ മറുചോദ്യം.

സുല്‍ത്താന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ഘട്ടത്തില്‍‌ റിങിലെ ചിത്രീകരണങ്ങള്‍ക്ക് ശേഷം പലപ്പോഴും തനിക്ക് നേരെ നടക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും ബലാത്സംഗം ചെയ്യപ്പെട്ട വനിതയുടെ പ്രതീതിയായിരുന്നുവെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ സല്‍മാന്‍റെ പ്രതികരണം.

Similar Posts