< Back
Entertainment
Entertainment

സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പണം തിരികെ നല്‍കാമെന്ന് മലയാളി നിര്‍മാതാവ്

admin
|
2 Jun 2018 2:03 PM IST

മിക്ക സിനിമകളും കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ സ്ഥിരം പരാതിയാണ് കാശ് പോയിയെന്ന്. ഈ സാഹചര്യം നിലനില്‍ക്കേയാണ് തന്റെ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ടിക്കറ്റ് തുക പ്രേക്ഷകര്‍ക്ക് തിരികെ നല്‍കാമെന്ന വാഗ്ദാനവുമായി മലയാളി നിര്‍മാതാവ് രംഗത്തെത്തിയത്

മലയാളത്തില്‍ ഒരു വര്‍ഷം പ്രദര്‍ശനത്തിനെത്തുന്നത് നൂറിലേറെ ചിത്രങ്ങളാണ്. ഇവയില്‍ സൂപ്പര്‍ഹിറ്റുകളാകുന്നത് വിരലില്‍ എണ്ണാവുന്നത്ര മാത്രം. സാമ്പത്തിക ലാഭം നേടുന്നതാകട്ടെ പത്തോ പതിനഞ്ചോ ചിത്രങ്ങളും. മിക്ക സിനിമകളും കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ സ്ഥിരം പരാതിയാണ് കാശ് പോയിയെന്ന്. ഈ സാഹചര്യം നിലനില്‍ക്കേയാണ് തന്റെ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ടിക്കറ്റ് തുക പ്രേക്ഷകര്‍ക്ക് തിരികെ നല്‍കാമെന്ന വാഗ്ദാനവുമായി മലയാളി നിര്‍മാതാവ് രംഗത്തെത്തിയത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ജലത്തിന്റെ നിര്‍മാതാവ് സോഹന്‍ റോയിയാണ് ഇത്തരമൊരു വാഗ്ദാനം നല്‍കുന്നത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് നിര്‍മാതാവിന്റെ വാഗ്ദാന പ്രഖ്യാപനം.

പ്രിയങ്കനായര്‍, മാസ്റ്റര്‍ എറിക് ജെയിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പി ബാലചന്ദ്രന്‍, പ്രകാശ് ബാരെ, എം ജി ശശി, പൊന്നമ്മ ബാബു, രശ്മി ബോബന്‍, സേതുലക്ഷ്മി, കോഴിക്കോട് ശാരദ, ഉഷൈദ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം: എസ് സുരേഷ് ബാബു. ഛായാഗ്രഹണം: വിനോദ് ഇല്ലപ്പിള്ളി. സംഗീതം: ഔസേപ്പച്ചന്‍. എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം. ലൈഫ് ഇന്‍ ഫ്രെയിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഏരീസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ചിത്രം സോഹന്‍ റോയ്, ടി സി ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ജലം എന്ന ചിത്രത്തിനായി മധുവാസുദേവന്‍ രചിച്ച നാലു ഗാനങ്ങള്‍ ഓസ്‌കര്‍ പ്രതീക്ഷയാണ്.

Related Tags :
Similar Posts