< Back
Entertainment
നഷ്ടമായത് കഴിവുള്ള നായകനെയെന്ന് ഹരിശ്രീ അശോകന്‍നഷ്ടമായത് കഴിവുള്ള നായകനെയെന്ന് ഹരിശ്രീ അശോകന്‍
Entertainment

നഷ്ടമായത് കഴിവുള്ള നായകനെയെന്ന് ഹരിശ്രീ അശോകന്‍

admin
|
2 Jun 2018 8:40 AM IST

വളരെ സിമ്പിളാണ് ജിഷ്ണു. എല്ലാവരെയും ബഹുമാനിക്കുക, എല്ലാവരോടും എളിമ കാണിക്കുക...ഒന്നും അധികം പറയുന്നില്ല. അത്രയേറെ സങ്കടമുണ്ട്...

വളരെ സങ്കടമുള്ള വര്‍ഷമാണ് എന്നെ സംബന്ധിച്ചിടത്തോളം ഇത്... ഓരോരുത്തരായി കൊഴിഞ്ഞുകൊണ്ടിരിക്കയാണ്... കുരുന്നുകള്‍ വരെ നമ്മെ വിട്ടുപോകുകയാണ്. പറയാം എന്ന അനില്‍ ബാബുവിന്റെ ഒരു ചിത്രത്തിലാണ് ഞാന്‍ ജിഷ്ണുവിനൊപ്പം അഭിനയിക്കുന്നത്. വളരെ സിമ്പിളാണ് ജിഷ്ണു. എല്ലാവരെയും ബഹുമാനിക്കുക, എല്ലാവരോടും എളിമ കാണിക്കുക...ഒന്നും അധികം പറയുന്നില്ല. അത്രയേറെ സങ്കടമുണ്ട്...
നമ്മള്‍ സിനിമയില്‍ തന്നെ അദ്ദേഹത്തോട് ഒരു വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു.. ഇതാ മലയാള സിനിമയ്ക്ക് കഴിവുള്ള ഒരു നായകന്‍ എന്ന് ഞങ്ങളില്‍ പലരും അന്ന് പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ഉസ്താദ് ഹോട്ടലൊക്കെ വളരെ വ്യത്യസ്തമായി ചെയ്ത സിനിമയാണ്.
പിന്നീട് അസുഖമാണ് എന്നൊക്കെ അറിഞ്ഞെങ്കിലും ഇത് ഇങ്ങനെ സംഭവിക്കും എന്ന് തീരെ പ്രതീക്ഷിച്ചില്ല. ഇത് ഒരു ഭയങ്കര വിഷമം തോന്നുന്ന ഒരു കാര്യമാണ്. ഒരുപാട് പടവുകള്‍ വെട്ടിപ്പിടിക്കാന്‍ കഴിയുമായിരുന്ന ഒരാള്‍ ഇത്ര ചെറുപ്പത്തില്‍ തന്നെ നമ്മെ വിട്ടുപോയി എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല...

Similar Posts