< Back
Entertainment
ദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ; സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മിദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ; സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി
Entertainment

ദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ; സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

Jaisy
|
2 Jun 2018 12:04 PM IST

മനഃപൂര്‍വം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഏത് സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ലെന്നും സജിത പറഞ്ഞിരുന്നു

സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമയെച്ചൊല്ലി അകത്തും പുറത്തും ഒളിയമ്പുകള്‍ ഉയരുകയാണ്. ശ്വേത മേനോന്‍, ലക്ഷ്മിപ്രിയ തുടങ്ങിയ താരങ്ങള്‍ ഡബ്ലയൂ സിസിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

എന്നാല്‍ മനഃപൂര്‍വം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഏത് സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ലെന്നും വിമന്‍ കളക്ടീവ് ഇന്‍ സിനിമയിലെ അംഗങ്ങളിലൊരാളായ സജിതാ മഠത്തില്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ വനിതാ സഹപ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പേര്‍ ഇതില്‍ അംഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഘടന രജിസ്റ്റര്‍ ചെയ്യുന്നതുവരെ കാത്തിരിക്കണമെന്നും സജിത പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തി. ദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും തനിക്ക് വേണ്ടെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങളറിഞ്ഞോ ഇന്നലെ സന്ധ്യക്ക് എനിക്ക് ഉടനേ WCC യിൽ മെമ്പർഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം...സജിതാ മഠത്തിൽ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ...ദേവീ..മഹാമായേ.. ദേവീ സജിതാ മായേ എന്നെ ഞാൻ സംരക്ഷിച്ചു കൊളളാമേ...ദേവീ ടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ...

Related Tags :
Similar Posts