< Back
Entertainment
പുള്ളിക്കാരനും പാട്ടുകളും സ്റ്റാറാണ്പുള്ളിക്കാരനും പാട്ടുകളും സ്റ്റാറാണ്
Entertainment

പുള്ളിക്കാരനും പാട്ടുകളും സ്റ്റാറാണ്

Jaisy
|
2 Jun 2018 10:33 AM IST

വിജയ് യേശുദാസ്, ശ്രേയ ജയദീപ്, ആൻ ഏമി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു. സന്തോഷ് വർമ്മ, ഹരിനാരായണൻ ബി കെ, എം ആർ ജയഗീത, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകർന്ന നാല് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. വിജയ് യേശുദാസ്, ശ്രേയ ജയദീപ്, ആൻ ഏമി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.



രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. എഫ് ടി എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ബക്രീദ്-ഓണം റിലീസായ 'പുളളിക്കാരൻ സ്റ്റാറാ' നിർമിച്ചിരിക്കുന്നത്.

Similar Posts