< Back
Entertainment
Entertainment
ഞാന്‍ മേരിക്കുട്ടി; ജയസൂര്യ- രഞ്ജിത് ശങ്കര്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
|2 Jun 2018 11:53 AM IST
രഞ്ജിത്- ജയസൂര്യ കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി
ഹിറ്റായ പുണ്യാളന്‍ സീരീസിന് ശേഷം സൂപ്പര്‍ കൂട്ടുകെട്ടുകളായ രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഞാന്‍ മേരിക്കുട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം പുണ്യാളന്‍ സിനിമാസാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ രഞ്ജിത് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
രഞ്ജിത്- ജയസൂര്യ കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. പുണ്യാളന്‍ അഗര്‍ബത്തീസ്, ,സു സു സുധി വാത്മീകം ,പ്രേതം,പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. ഈ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. സുധി വാത്മീകത്തിലെ അഭിനയത്തിന് ദേശീയ സ്പെഷ്യല്‍ ജുറി പരാമര്‍ശവും ജയസൂര്യക്ക് ലഭിച്ചിരുന്നു.