< Back
Entertainment
രജനിയും കമലും രാഷ്ട്രീയത്തില്‍ വേണം, മുന്നണി വേണ്ടെന്ന് പാര്‍ത്ഥിപന്‍രജനിയും കമലും രാഷ്ട്രീയത്തില്‍ വേണം, മുന്നണി വേണ്ടെന്ന് പാര്‍ത്ഥിപന്‍
Entertainment

രജനിയും കമലും രാഷ്ട്രീയത്തില്‍ വേണം, മുന്നണി വേണ്ടെന്ന് പാര്‍ത്ഥിപന്‍

Subin
|
2 Jun 2018 11:19 AM IST

ഇരുവരും രാഷ്ട്രീയത്തില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല കാര്യം. അവര്‍ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്നതാണ്. അതിനെ അഭിനന്ദിയ്ക്കണം

രജനീകാന്തും കമലഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ സ്വാഗതം ചെയ്ത്, നടന്‍ പാര്‍ത്ഥിപന്‍. ജനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ഇരുവര്‍ക്കുംചെയ്യാന്‍ കഴിയും. എന്നാല്‍, മുന്നണിയുണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ത്ഥിപന്‍ ചെന്നൈയില്‍ പറഞ്ഞു.

ഇരുവരും രാഷ്ട്രീയത്തില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല കാര്യം. അവര്‍ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്നതാണ്. അതിനെ അഭിനന്ദിയ്ക്കണം. മുന്നണി സംവിധാനം എന്നത് സ്വാര്‍ത്ഥലാഭത്തിനു വേണ്ടിമാത്രമുള്ളതാണ്. ഇരുവരും രാഷ്ട്രീയത്തില്‍ യോജിയ്ക്കാതെ പ്രവര്‍ത്തിയ്ക്കണം. മുന്നണി കൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ടാകില്ല. അതുകൊണ്ട് ഇരുവരും ഒറ്റയ്ക്ക് മത്സരിയ്ക്കുന്നതാണ് നല്ലതെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.

Related Tags :
Similar Posts