< Back
Entertainment
തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്; മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി ക്യാപ്റ്റന്‍ ടീസര്‍തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്; മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി ക്യാപ്റ്റന്‍ ടീസര്‍
Entertainment

തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്; മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി ക്യാപ്റ്റന്‍ ടീസര്‍

Sithara
|
2 Jun 2018 7:47 AM IST

ജയസൂര്യ വി പി സത്യനായി വേഷമിടുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.

വി പി സത്യന്‍റെ ജീവിതം പ്രമേയമാക്കി ​​​പ്രജേഷ്​ സെൻ സംവിധാനം ചെയ്ത ​ക്യാപ്​റ്റൻ നാളെ തിയറ്ററുകളിലെത്തും. അതിനിടെയാണ് മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുള്ള ടീസര്‍ പുറത്തുവിട്ടത്. ജയസൂര്യ വി പി സത്യനായി വേഷമിടുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.

തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്. ജയിച്ചവര്‍ ചരിത്രത്തിന്‍റെ ഭാഗമായി മാറിനിന്നിട്ടേയുള്ളൂ. വരും, ഇന്ത്യന്‍ ഫുട്ബോളിനൊരു നല്ല കാലം വരും സത്യാ. അന്ന് ലോകം നിങ്ങളെ അംഗീകരിക്കും എന്നതാണ് മമ്മൂട്ടിയുടെ കിടിലന്‍ ഡയലോഗ്.

Similar Posts