< Back
Entertainment
ഖുശ്ബു സുന്ദര്‍..ബിജെപിക്ക് നഖത് ഖാന്‍ഖുശ്ബു സുന്ദര്‍..ബിജെപിക്ക് നഖത് ഖാന്‍
Entertainment

ഖുശ്ബു സുന്ദര്‍..ബിജെപിക്ക് നഖത് ഖാന്‍

Jaisy
|
2 Jun 2018 4:08 PM IST

ഞാനൊരു മുസ്ലിമായാണ് ജനിച്ചത്

തെന്നിന്ത്യയിലെ സൂപ്പര്‍ നായിക മാത്രമല്ല, തന്റേതായ അഭിപ്രായങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം സാന്നിധ്യമായ നടി കൂടിയാണ് ഖുശ്ബു സുന്ദര്‍. രാഷ്ട്രീയ പ്രവേശത്തിന് ശേഷം ഖുശ്ബുവിന്റെ പ്രസ്താവനകള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വിമര്‍ശകര്‍ക്ക് ചുട്ട മറുപടി കൊടുക്കാനും താരം മടി കാണിക്കാറില്ല. മതത്തിന്റെ പേര് പറഞ്ഞ് തന്നെ ആക്രമിക്കുന്ന ബിജെപിക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് താരം. ട്വിറ്ററില്‍ പേര് മാറ്റിയാണ് ഖുശ്ബു രോഷം പ്രകടിപ്പിച്ചിരിക്കുന്നത്.

‘ഖുശ്ബു സുന്ദര്‍..ഫോര്‍ ബിജെപി ഇറ്റ്‌സ് നഖത് ഖാന്‍’ എന്നാണ് ട്വിറ്ററില്‍ ഇപ്പോഴത്തെ നടിയുടെ പേര്. ഞാനൊരു മുസ്ലിമായാണ് ജനിച്ചത്..മുസ്ലിമായിട്ടാണ് മരിക്കുന്നതും...അത് ഒരിക്കലും മാറ്റേണ്ട കാര്യം എനിക്കില്ല...ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

Related Tags :
Similar Posts