< Back
Entertainment
കബാലിയിലെ മമ്മൂട്ടിയും വിക്കി പീഡിയയുംകബാലിയിലെ മമ്മൂട്ടിയും വിക്കി പീഡിയയും
Entertainment

കബാലിയിലെ മമ്മൂട്ടിയും വിക്കി പീഡിയയും

admin
|
2 Jun 2018 12:19 PM IST

വിക്കിപീഡിയ പേജില്‍ അഭിനേതാക്കളുടെ കൂട്ടത്തില്‍ മമ്മൂട്ടിയുടെ പേരും ഇടംപിടിച്ചതോടെ അതിഥി വേഷത്തിലെങ്കിലും സ്റ്റൈല്‍ മന്നനോടൊപ്പം മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ .....

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ അടുത്ത പടമായ കബാലിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ടീസര്‍ തന്നെ ഏറെ തിരയിളക്കം സൃഷ്ടിച്ചതോടെ കബാലിയിന്‍ മേലുള്ള പ്രതീക്ഷകളും ഇരട്ടിയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കബാലിയുമായി ബന്ധപ്പെട്ട് പരന്നുവന്ന വാര്‍ത്തയായിരുന്നു സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തിലെ സാന്നിധ്യം. കബാലിയുടെ വിക്കിപീഡിയ പേജില്‍ അഭിനേതാക്കളുടെ കൂട്ടത്തില്‍ മമ്മൂട്ടിയുടെ പേരും ഇടംപിടിച്ചതോടെ അതിഥി വേഷത്തിലെങ്കിലും സ്റ്റൈല്‍ മന്നനോടൊപ്പം മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ അണിനിരക്കുമെന്ന വാര്‍ത്തകള്‍ക്കും പ്രചാരം ലഭിച്ചു.

എന്നാല്‍ ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് കബാലിയുടെ അണിയറക്കാര്‍. വിക്കിപീഡിയ പേജില്‍ ഏതോ ഒരു വിരുതന്‍ പറ്റിച്ച പണിയാണ് അഭിനേതാക്കളിലൊരാളായി മമ്മൂട്ടിയുടെ പേരും ഇടംപിടിക്കാന്‍ കാരണമായത്. തെറ്റിദ്ധാരണ പരത്തുന്ന ഈ എഡിറ്റിങ് നീക്കം ചെയ്ത് പേജ് പഴയപടിയിലേക്ക് ഇപ്പോള്‍ മാറ്റിയിട്ടുണ്ട്.

Similar Posts