< Back
Entertainment
Entertainment
യന്തിരന്‍ 2.0ന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കി
|3 Jun 2018 10:03 PM IST
എമി ജാക്‌സണാണ് രജനിയുടെ നായിക
ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്താന്‍ യന്തിരൻ 2.0 അണിയറയിലൊരുങ്ങുകയാണ്. ആദ്യഭാഗത്തെക്കാള്‍ കൂടുതല്‍2 വിസ്മയങ്ങള്‍ ഒളിപ്പിച്ചു വച്ചാണ് രണ്ടാം ഭാഗമിറങ്ങുന്നത്. അതിനിടെ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. രജനീകാന്ത് ശങ്കർ കൂട്ടുകെട്ടിൽ 2010 ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു. എമി ജാക്‌സണാണ് രജനിയുടെ നായിക. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം എ.ആര്‍ റഹ്മാന്‍.
ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഭാഷ്കരന്‍ അലിര്‍ജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലൊരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.