< Back
Entertainment
Entertainment
വിപി സത്യനായി ജയസൂര്യ; ക്യാപ്റ്റന്റെ ടീസര്‍ കാണാം
|3 Jun 2018 4:14 PM IST
മാധ്യമപ്രവര്‍ത്തകനായ പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്
അന്തരിച്ച ഫുട്‌ബോൾ താരം വിപി സത്യനായി ജയസൂര്യ എത്തുന്ന ക്യാപ്റ്റന്റെ ടീസര്‍ പുറത്ത്. മാധ്യമപ്രവര്‍ത്തകനായ പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ടിഎൽ ജോർജാണ് നിർമ്മാണം.
അനു സിതാര, സിദ്ദിഖ്, ദീപക് പറമ്പോൽ, രഞ്ജി പണിക്കർ, നിർമൽ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇവരെ കൂടാതെ സത്യന്റെ പരിശീലകരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിനായി 8500 ഓളം താരങ്ങൾ ഓഡീഷന് വേണ്ടി അപേക്ഷിച്ചിരുന്നു. ഇതിൽ നിന്ന് 700 പേരെ തെരഞ്ഞെടുക്കുകയും വീണ്ടും സ്‌ക്രീനിംഗ് നടത്തിയ ശേഷം 75 പേരെ തെരഞ്ഞെടുക്കുകയുമായിരുന്നു. സിനിമയിൽ കാണിക്കുന്ന വിവിധ മത്സരങ്ങളിലായി ഇവരെ കാണാം.