< Back
Entertainment
തനിക്ക് ട്യൂമറാണെന്ന് ഇര്‍ഫാന്‍ ഖാന്‍തനിക്ക് ട്യൂമറാണെന്ന് ഇര്‍ഫാന്‍ ഖാന്‍
Entertainment

തനിക്ക് ട്യൂമറാണെന്ന് ഇര്‍ഫാന്‍ ഖാന്‍

admin
|
3 Jun 2018 11:47 PM IST

ന്യൂറോ എന്ന് വച്ചാല്‍ അത് മസ്തിഷ്ക സംബന്ധം മാത്രമല്ല, ഗൂഗിള്‍ ചെയ്ത് നോക്കുകയാണ് ഇത് മനസിലാക്കാനുള്ള ഏക മാര്‍ഗം

ബോളിവുഡ് സമീപകാലത്ത് ഏറ്റവും ചര്‍ച്ച ചെയ്ത വിഷയമായിരുന്നു നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ അസുഖം. താന്‍ അസുഖബാധിതനാണെന്ന് കഴിഞ്ഞാഴ്ച താരം തന്നെ വ്യക്തമാക്കിയതോടെ ആരാധകരുടെ ആകാംക്ഷയും വര്‍ധിച്ചു. ഒടുവില്‍ തന്‍റെ അസുഖത്തെ കുറിച്ചുള്ള വിശദ വിവരങ്ങളുമായി താരം തന്നെ രംഗതെത്തിയിരിക്കുകയാണ്. തനിക്ക് ന്യൂറോഎന്‍ഡോക്രൈന്‍ (വയറിന്‍റെ ആന്തരിക അവയവങ്ങളെ ബാധിക്കുന്ന) ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

അപ്രതീക്ഷിത സംഭവവികാസങ്ങളാണ് നമ്മളെ വളരാന്‍ സഹായിക്കുന്നതെന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാന്‍ മനസിലാക്കിയത്. ട്യൂമറാണെന്ന സത്യം വിഷമത്തോടെയാണ് മനസിലാക്കിയത്. എന്നാല്‍ എനിക്കൊപ്പമുള്ളവരുടെ സ്നേഹവും അവര്‍ പകര്‍ന്ന് തന്നതും ഞാന്‍ സ്വയം ആര്‍ജ്ജിച്ചതുമായ കരുത്തും എന്നെ ആശ്വാസ തീരത്ത് എത്തിച്ചിരിക്കുകയാണ്. ചികിത്സയുടെ ഭാഗമായി ഞാനിപ്പോള് വിദേശത്താണ്. അഭ്യൂഹങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ ന്യൂറോ എന്ന് വച്ചാല്‍ അത് മസ്തിഷ്ക സംബന്ധം മാത്രമല്ല, ഗൂഗിള്‍ ചെയ്ത് നോക്കുകയാണ് ഇത് മനസിലാക്കാനുള്ള ഏക മാര്‍ഗം. കൂടുതല്‍ കഥകളുമായി നിങ്ങളുടെ ഇടയിലേക്ക് തിരിച്ചെത്താനാകുമെന്നാണ് എന്‍റെ പ്രതീക്ഷ - ട്വീറ്ററില്‍ ഇര്‍ഫാന്‍ കുറിച്ചു

Related Tags :
Similar Posts