< Back
Entertainment
Entertainment
യു ട്യൂബില്‍ തരംഗമായി കാമുകിയുടെ ട്രയിലര്‍
|3 Jun 2018 10:32 PM IST
ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്
അസ്‌കര്‍ അലിയും അപര്‍ണ ബാലമുരളിയും നായികാനായകന്‍മാരാകുന്ന കാമുകിയുടെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. ഇതിഹാസ, സ്‌റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിനു.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി.
അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ ചിത്രത്തിന്റെ പ്രമേയം. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീ സുന്ദറാണ് സംഗീതം. കാവ്യാ സുരേഷ്, ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി, ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.