< Back
Entertainment
ബാഹുബലിക്ക് വധുവിനെ ആവശ്യമുണ്ട്, അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നുബാഹുബലിക്ക് വധുവിനെ ആവശ്യമുണ്ട്, അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു
Entertainment

ബാഹുബലിക്ക് വധുവിനെ ആവശ്യമുണ്ട്, അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു

admin
|
5 Jun 2018 4:33 AM IST

വധുവിനെ ആവശ്യമുണ്ട്. ആര്‍ക്കാണെന്നല്ലേ? സാക്ഷാല്‍ ബാഹുബലിക്ക്. ഇന്ത്യന്‍ സിനിമയില്‍ അത്ഭുതം തീര്‍ത്ത ബാഹുബലിക്ക് വധുവിനെ തേടുന്ന പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

വധുവിനെ ആവശ്യമുണ്ട്. ആര്‍ക്കാണെന്നല്ലേ? സാക്ഷാല്‍ ബാഹുബലിക്ക്. ഇന്ത്യന്‍ സിനിമയില്‍ അത്ഭുതം തീര്‍ത്ത ബാഹുബലിക്ക് വധുവിനെ തേടുന്ന പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബാഹുബലിയില്‍ വില്ലനായ ഭല്ലാലദേവയെ അവതരിപ്പിച്ച റാണ ദഗുപതിയാണ് രസകരമായ വിവാഹപരസ്യം പ്രഭാസിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

36 വയസുള്ള പോരാളിയും നേതാവും ഉന്നതകുടുംബത്തിലെ അംഗം. ആറടി രണ്ട് ഇഞ്ച് പൊക്കം. നല്ല ശരീരം. മരത്തിലും മലകളിലും അനായാസം കയറും. എന്നു കരുതി ഇദ്ദേഹം വേട്ടക്കാരനൊന്നുമല്ല. എന്നിങ്ങനെയാണ് വരന്റെ ഗുണങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്‍. ഇനി ആജാനബാഹുവും ആയോധന കലകളില്‍ അഗ്രഗണ്യനും സുന്ദരനും സുമുഖനുമായ ബാഹുബലിയുടെ വധുവിന് വേണ്ട ഗുണങ്ങളാണു രസകരം.

മലകളോ വനമോ, ഹിമപാതമോ നേരിടാന്‍ പറ്റുന്നവളാകണം വധു. മാത്രമല്ല, അതിസുന്ദരിയാവണം. കൂടാതെ വാള്‍പയറ്റ്, അടിപിടി എന്നിവയും അറിഞ്ഞിരിക്കണം. അമ്മായിഅമ്മയെ ബഹുമാനിക്കണം. വധുവിന് വേണ്ട യോഗ്യതകള്‍ ഇതൊക്കെയാണ്. യോഗ്യതകള്‍ ഉള്ളവരുടെ ആലോചനകളും ക്ഷണിച്ചിട്ടുണ്ട്.

Related Tags :
Similar Posts