< Back
Entertainment
അല്ലാ  ബ്രോ എന്താണീ..പൊളിക്കും..കട്ട വെയിറ്റിംഗ്? ന്യൂ ജെന്‍ വാക്കുകളുടെ അര്‍ത്ഥം തേടി നൈജീരിയന്‍ നടന്‍അല്ലാ ബ്രോ എന്താണീ..പൊളിക്കും..കട്ട വെയിറ്റിംഗ്? ന്യൂ ജെന്‍ വാക്കുകളുടെ അര്‍ത്ഥം തേടി നൈജീരിയന്‍ നടന്‍
Entertainment

അല്ലാ ബ്രോ എന്താണീ..പൊളിക്കും..കട്ട വെയിറ്റിംഗ്? ന്യൂ ജെന്‍ വാക്കുകളുടെ അര്‍ത്ഥം തേടി നൈജീരിയന്‍ നടന്‍

Jaisy
|
4 Jun 2018 8:34 PM IST

റോബിന്‍സണിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ ലഭിച്ച ന്യൂജെന്‍ മലയാള വാക്കുകളുടെ അർത്ഥമാണ് താരം പോസ്റ്റിലൂടെ അന്വേഷിക്കുന്നത്

പൊളിക്കും ബ്രോ, കട്ട വെയിറ്റിംഗ്..ന്യൂ ജനറേഷന്‍കാര്‍ സംഭാവന ചെയ്ത ഈ വാക്കുകള്‍ ഇപ്പോള്‍ മലയാളത്തിന്റെ സ്വന്തമായി കഴിഞ്ഞു. മലയാളം പഠിച്ചെടുക്കാന്‍ പ്രയാസമാണെന്നതു പോലെ തന്നെ പുറത്തു നിന്നൊരാള്‍ക്ക് ഇതു മനസിലായെന്നും വരില്ല. അത്തരത്തിലൊരാളെ പരിചയപ്പെടാം. നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണാണ് താരം. സാമുവലിനെന്താണ് ഇവിടെ കാര്യമെന്നൊന്നും ചോദിക്കണ്ട, കാരണം ..കാര്യമുണ്ട് അതുകൊണ്ട് തന്നെ. നമ്മുടെ പറവ സംവിധായകന്‍ സൌബീന്‍ ഷാഹിര്‍ ആദ്യമായി നായകനാകുന്ന സുഡാനി ഫ്രം നൈജിരിയയിലെ താരങ്ങളിലൊരാണ് സാമുവല്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തിയ താരത്തിന് ഈ പൊളി വാക്കുകള്‍ കേട്ട് ഒന്നും മനസിലായില്ല. അപ്പോള്‍ തന്നെ ഫേസ്ബുക്കില് പോസ്റ്റുമിട്ടു.

റോബിന്‍സണിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ ലഭിച്ച ന്യൂജെന്‍ മലയാള വാക്കുകളുടെ അർത്ഥമാണ് താരം പോസ്റ്റിലൂടെ അന്വേഷിക്കുന്നത്. പൊളി, കട്ടവെയ്റ്റിംങ്, കിടുവേ തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം ചോദിച്ചുകൊണ്ടാണ് സാമുവല്‍ പോസ്റ്റിട്ടത്. അതിന് മറുപടി കമന്റുകളും ലഭിച്ചിട്ടുണ്ട്. പൊളി എന്നാല്‍ awesome ആണെന്നും കട്ടവെയിറ്റിംഗ് എന്നാല്‍ eagerly waiting എന്നുമുള്ള മറുപടികള്‍ കിട്ടിയതോടെ അതില്‍ തൃപ്തനായിരിക്കുകയാണ് താരം. അതിനിടയില്‍ omkv അര്‍ത്ഥം അറിയാമോ എന്നും ചിലര്‍ അന്വേഷിക്കുന്നുണ്ട്. എന്തായാലും റോബിന്‍സണിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലമായെത്തുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ് ഇപ്പോൾ. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. റെക്‌സ് വിജയന്റേതാണ് സംഗീതം. കോഴിക്കോടും മലപ്പുറവുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Related Tags :
Similar Posts