< Back
Entertainment
ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു''ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു''
Entertainment

''ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു''

Jaisy
|
5 Jun 2018 3:44 AM IST

ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചൻ മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുന്നു

ആദി മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ നായകന്‍ പ്രണവ് മോഹന്‍ലാലിന്റെ പാര്‍ക്കര്‍ അഭ്യാസവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആദിക്ക് വേണ്ടിയല്ല, അതിനു മുന്‍പും പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചിരുന്നു എന്നാണ് അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. കുട്ടിക്കാലം മുതലേ ഈ കരണം മറിയല്‍ പ്രണവിനുണ്ടായിരുന്നുവെന്നും താനും ശിവാജി ഗണേശനും ഇതാസ്വദിച്ചിരുന്നുവെന്നും നടനും സംവിധായകനുമായി ബാലചന്ദ്രമേനോന്‍ ഓര്‍ക്കുന്നു. ഒപ്പം പ്രണവിന്റെ ഒരു ചിത്രവും മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ ഫോട്ടോക്ക് ഈ നിമിഷം വാർത്താ പ്രാധാന്യം വന്നിരിക്കുന്നു...
നടികർ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലിൽ "തായ്‌ക്കു ഒരു താലാട്ട്" എന്ന ഒരു ചിത്രം ഞാൻ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേർക്ക് അറിയാം എന്ന് എനിക്ക് അറിഞ്ഞുട ഒരു "പൈങ്കിളി കഥയുടെ" തമിഴ് രൂപാന്തരമായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഞാൻ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്‌. ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവന്തപുരത്തു വന്നപ്പോൾ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു എന്നെ ക്ഷണിച്ചത്.

ഞാൻ അവിടെ ചെല്ലുമ്പോൾ സാക്ഷാൽ ശിവാജി ഗണേശൻ ചമ്രം പടിഞ്ഞു ബെഡിൽ. ആ മുറിയിൽ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു പിന്നീടാണ് ഞാൻ അറിഞ്ഞത് മോഹൻലാലിന്റെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആണെന്ന്. വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോൾ ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു..
രസകരം എന്ന് പറയട്ടെ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചൻ മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുന്നു...
അതെ... പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ " ആദി " പ്രദർശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു ...
അഭിനന്ദനങ്ങൾ!
പ്രണവിനും മോഹൻലാലിനും ജിത്തുജോസഫിനും...

that’s ALL your honour!

Related Tags :
Similar Posts