< Back
Entertainment
Entertainment
പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സുഡാനി ഫ്രം നൈജീരിയയിലെ താരം
|4 Jun 2018 11:01 AM IST
വംശീയ വിവേചനം ആരോപിച്ചത് തെറ്റിദ്ധാരണ മൂലമെന്നും സാമുവൽ അബിയോള റോബിൻസൺ
സുഡാനി ഫ്രം നൈജീരിയയുടെ നിർമാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നടൻ സാമുവൽ അബിയോള റോബിൻസൺ. പരിഹരിച്ചു എന്നെഴുതിയ ഒരു ചിത്രത്തിന് അടിക്കുറിപ്പായാണ് സാമുവൽ മാന്യമായ തുക ലഭിച്ചെന്ന സന്തോഷം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. വംശീയ വിവേചനം ഉണ്ടായെന്ന് ആദ്യം ആരോപിച്ചത് തെറ്റിദ്ധാരണ മൂലമാണ്.
ചിത്രത്തിലൂടെ ലഭിച്ച തുകയുടെ ഒരു പങ്ക് വംശീയ വിവേചനത്തിനെതിരായി പ്രവർത്തിക്കുന്ന ദ റെഡ് കാർഡ് എന്ന സന്നദ്ധ സംഘടനക്ക് നൽകും. തന്റെ വാക്കുകൾ സക്കരിയ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. നിർമാതാക്കൾക്കെതിരെയുള്ള പോസ്റ്റുകൾ കഴിഞ്ഞ ദിവസം സാമുവൽ പിൻവലിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി മുന്നിട്ടിറങ്ങിയ ധനമന്ത്രി തോമസ് ഐസകിനും സാമുവൽ നന്ദി അറിയിച്ചു.