< Back
Entertainment
അണ്ണന്‍മാര്‍ കനിഞ്ഞാല്‍ ലീല ഉടനെത്തുംEntertainment
അണ്ണന്‍മാര്‍ കനിഞ്ഞാല്‍ ലീല ഉടനെത്തും
|5 Jun 2018 5:33 PM IST
പാര്‍വ്വതി നമ്പ്യാരാണ് ടൈറ്റില്‍ റോളിലെത്തുന്നത്
ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയുടെ ടീസര്‍ പുറത്തെത്തി. ബിജുമേനോന്‍ പ്രധാന കഥാപാത്രമായ ചിത്രത്തില്‍ കുട്ടിയപ്പനാകുമ്പോള്‍ പാര്‍വ്വതി നമ്പ്യാര്‍ ടൈറ്റില്‍ റോളിലെത്തുന്നു. വിജയരാഘവന്‍, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയവാണ് മറ്റ് താരങ്ങള്‍. രഞ്ജിത്തിന്റെ നിര്‍മാണകമ്പനിയായ കാപിറ്റോള്‍ തിയറ്റര്‍ ആണ് നിര്‍മ്മാണം. രഞ്ജിത് ഇതാദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ സിനിമ സംവിധാനം. ചിത്രം വിലക്കുമെന്ന് പറഞ്ഞവര്‍ക്ക് അണ്ണന്‍മാര്‍ കനിഞ്ഞാല്‍ താമസിയാതെ വരുമെന്നൊരു ട്രോളും ലീലയുടെ ആദ്യ ടീസറില്‍ രഞ്ജിത്ത് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.