< Back
Entertainment
Entertainment
അഗര്‍ബത്തിയല്ല, ഇത്തവണ പുത്തന്‍ ഉല്‍പന്നവുമായി പുണ്യാളന്‍
|5 Jun 2018 6:56 AM IST
നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും
ആനപ്പിണ്ടത്തില്‍ നിന്നും അഗര്‍ബത്തിയുണ്ടാക്കാനും അത് മാര്‍ക്കറ്റിലിറക്കാനും ജോയ് താക്കോല്‍ക്കാരന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല. പക്ഷെ ഇത്തവണ പുതിയൊരു പ്രോഡക്ട് ഇറക്കാന്‍ വലിയ പാടൊന്നും പെടേണ്ടി വരില്ല ജോയിക്ക്. കാരണം ആ ഒറ്റ ഉല്‍പന്നം കൊണ്ടു തന്നെ ജോയ് ഫേമസ് ആയില്ലേ. ഇത്തവണ പുണ്യാളന്‍ വെള്ളവുമായിട്ടാണ് ജോയിയും ഗ്രീനുവുമൊക്കെ രഞ്ജിത്ത് ശങ്കറിനൊപ്പമെത്തുന്നത്. അമ്പാനി ജിയോ ഇറക്കിയ പോലെ തരംഗമാക്കാനാണ് ഇവരുടെ ശ്രമം.
സൂപ്പര്‍ഹിറ്റായ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രയിലര്‍ കണ്ടാല്‍ തന്നെ അറിയാം അത് പൊളിക്കുമെന്ന്. ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ ധര്‍മ്മജനും ആര്യും പക്രുവുമൊക്കെ രണ്ടാംഭാഗത്തിലുണ്ട്. നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.