< Back
Entertainment
ഭാവന വിവാഹിതയായിഭാവന വിവാഹിതയായി
Entertainment

ഭാവന വിവാഹിതയായി

Muhsina
|
5 Jun 2018 4:14 PM IST

നടി ഭാവനയും കന്നട സിനിമാ നിര്‍താവ് നവീനും തമ്മിലുള്ള വിവാഹം തൃശൂരില്‍ നടന്നു.

നടി ഭാവന വിവാഹിതയായി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് കന്നഡ സിനിമാ നിർമ്മാതാവ് നവീൻ ഭാവനയ്ക്ക് താലി ചാര്‍ത്തി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

വർഷങ്ങൾ നീണ്ട പ്രണയം സഫലമായി. രാവിലെ ഒമ്പതരയോടെ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. ഭാവനയുടെയും നവീന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത്. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം തൃശൂർ ജവഹർലാൽ കൺവൻഷൻ സെന്ററിൽ
മറ്റ് ചടങ്ങുകൾ നടന്നു.

മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയനോര, സിദ്ധിഖ്, നവ്യ നായർ, ഭാഗ്യലക്ഷ്മി, ഭാമ, ലെന തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തി. വൈകുന്നേരം ലുലു കൺവെൻഷൻ സെന്‍ററിൽ സിനിമാ രംഗത്തുള്ള സുഹൃത്തുക്കൾക്കായി പ്രത്യേക വിവാഹ സത്ക്കാരം നടക്കും. നവീന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമായുള്ള സത്ക്കാരം ബംഗളൂരുവിലാണ് നടക്കുക.

Similar Posts