< Back
Entertainment
പഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിപഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Entertainment

പഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Jaisy
|
5 Jun 2018 8:49 AM IST

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്

ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന കേന്ദ്രകഥാപാത്രങ്ങളാകുന്ന പഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. മക്കാവോ തത്തയെ കയ്യിലേന്തി നില്‍ക്കുന്ന ജയറാമിന്റെയും ചാക്കോച്ചന്റെയും ചിത്രമാണ് പോസ്റ്ററിലുള്ളത്.മലയാളത്തിൽ ഇന്നോളം വന്നതിൽ ഏറ്റവും സുന്ദരിയായ നായികയേയും കൈയിലെടുത്തു നായകന്മാർ എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ശരീരഭാരം കൂട്ടി മുടിയും താടിയുമില്ലാതെ വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാമെത്തുന്നത്. അനുശ്രീയാണ് ചിത്രത്തിലെ നായിക. ധര്‍മ്മജന്‍ ബോള്‍ഗാട്ടി,പ്രേം കുമാര്‍,സലിം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. എം.ജയചന്ദ്രന്‍,ഔസേപ്പച്ചന്‍,നാദിര്‍ഷാ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Related Tags :
Similar Posts