< Back
Entertainment
Entertainment
ബിജു നാരായണന്റെ ആലാപനം, അതിശയിപ്പിച്ച് ജയസൂര്യ; ഞാന്‍ മേരിക്കുട്ടിയിലെ പാട്ട് കാണാം
|5 Jun 2018 3:43 PM IST
ബിജുനാരായണന്റേതാണ് ആലാപനം
ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലിറങ്ങുന്ന ഞാന്‍ മേരിക്കുട്ടിയിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം. ഏറെ നാളുകള്‍ക്ക് ബിജു ആലപിക്കുന്ന ഗാനം കൂടിയാണ് ഇത്.
ട്രാന്‍സ് സെക്ഷ്വല്‍ ആയിട്ടാണ് ജയസൂര്യ എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ജൂണ്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.