< Back
Entertainment
ഐഎം വിജയന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്Entertainment
ഐഎം വിജയന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്
|15 Jun 2018 11:04 PM IST
അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്
ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാന താരമായ വിപി സത്യന്റെ ജീവിതകഥയ്ക്ക് പിന്നാലെ മറ്റൊരു ഫുട്ബോള്‍ ഇതിഹാസത്തിന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്. ഐ.എം. വിജയന്റെ ജീവിതമാണ് ഇക്കുറി സിനിമയാകുന്നത്. അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.
മലയാളത്തിലെ പ്രമുഖ യുവതാരമാണ് ഐ.എം. വിജയന്റ വേഷം അണിയുന്നതെന്നാണ് റിപ്പോര്‍ട്ട് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുണ്‍ ഗോപി ഇപ്പോള്‍. ഈ സിനിമയ്ക്ക് ശേഷം ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കും. സിനിമയുടെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ്.