< Back
Entertainment
Entertainment
നിങ്ങളൊരു 80സിലെ കാമുകനാണ്; എന്റെ മെഴുതിരി അത്താഴങ്ങളുടെ ട്രയിലര്‍ കാണാം
|18 Jun 2018 12:34 PM IST
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നതും അനൂപ് മേനോനാണ്
അനൂപ് മേനോനും മിയയും നായികാനായകന്‍മാരാകുന്ന എന്റെ മെഴുതിരി അത്താഴങ്ങളുടെ ട്രയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രയിലര്‍ പുറത്തിറക്കിയത്.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നതും അനൂപ് മേനോനാണ്. സൂരജ് തോമസാണ് സംവിധാനം.
ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. പുതുമുഖതാരം ഹന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. സംവിധായകരായ ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ലാല്‍ ജോസ് എന്നിവര്‍ക്കൊപ്പം അലന്‍സിയര്‍, ബൈജു, നിസ എന്നിവരും അഭിനയിക്കുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം. ക്യാമറ ജിത്തു ദാമോദര്‍. നോബിള്‍ ജോസാണ് നിര്‍മ്മാണം.