< Back
Entertainment
വൈഎസ്ആറാവാന്‍ മമ്മൂട്ടി ഹൈദരാബാദില്‍; വന്‍ വരവേല്‍പ്പ്
Entertainment

വൈഎസ്ആറാവാന്‍ മമ്മൂട്ടി ഹൈദരാബാദില്‍; വന്‍ വരവേല്‍പ്പ്

Web Desk
|
22 Jun 2018 1:43 PM IST

ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷത്തോടെയാണ് യാത്ര അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ സെറ്റിലേക്ക് നയിച്ചത്.

ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡി ആകാനെത്തിയ മമ്മൂട്ടിക്ക് ഹൈദരാബാദില്‍ വന്‍ വരവേല്‍പ്പ്. യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ തുടങ്ങിയത്.

ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷത്തോടെയാണ് യാത്ര അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ സെറ്റിലേക്ക് നയിച്ചത്. മമ്മൂട്ടി ചിത്രങ്ങളിലെ തന്നെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ് ഡാന്‍സിനായി തെരഞ്ഞെടുത്തത്. തനി കേരളീയ വേഷത്തിലായിരുന്നു മമ്മൂട്ടിയുടെ വരവ്. 20 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്.

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറ പ്രവര്‍ത്തകര്‍. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Tags :
Similar Posts